+

'രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാര്‍, ബിജെപിയിലേക്ക് പോകില്ല' ; ശശി തരൂര്‍

രാജ്യത്തിനായി എന്തു സേവനത്തിനും താന്‍ തയ്യാറാണ്.

താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂര്‍. രാജ്യസേവനത്തിനുള്ള എന്ത് നിര്‍ദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. അതാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി എന്തു സേവനത്തിനും താന്‍ തയ്യാറാണ്. രാജ്യത്തിനായി തന്റെ കഴിവ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. രാജ്യസ്‌നേഹമാണ് വലുതെന്നും പാര്‍ട്ടി സ്‌നേഹം അതുകഴിഞ്ഞാണെന്നും വ്യക്തമാക്കുകയാണ് ഇതിലൂടെ ശശി തരൂര്‍. സര്‍ക്കാര്‍ ഏത് പദവി നല്‍കിയാലും അംഗീകരിക്കുമെന്ന് കൂടിയാണ് ശശി തരൂര്‍ പറഞ്ഞുവെക്കുന്നത്.

facebook twitter