
മൃഗക്ഷേമ നിയമങ്ങൾ കർശനമാകുന്ന കാലത്ത് എബിസി സെൻററുകളുടെ പ്രവർത്തനങ്ങളിലൂടെ തെരുവ്നായ്ക്കളുടെ ക്രമാതീതമായ വർദ്ധനവ് തടയുന്നതിന് സാധിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. മൃഗസംരക്ഷണ വകുപ്പ് മുളിയാറിൽ ആരംഭിച്ച സംസ്ഥാനത്തെ മൂന്നാമത്തെ എബിസി സെൻറർ ഉദ്ഘാടനം ചെയ്തു.
സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടുകൂടി തെരുവ് നായ്ക്കൾ ഇല്ലാത്ത കേരളം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിൽ നേതൃത്വം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നര ലക്ഷത്തോളം തെരുവ് നായ്ക്കൾ കേരളത്തിലുണ്ടെന്നും അവയുടെ ആക്രമണത്തിൽ കുഞ്ഞു ജീവനുകൾ പൊലിയുന്ന അവസ്ഥകൾ വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. ആദ്യ കാലഘട്ടങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ തെരുവ് നായകളെ പിടിച്ച് വന്ധ്യംകരണത്തിന് എത്തിക്കുന്ന ഒരു സമ്പ്രദായത്തിൽ നിന്ന് കോടതിയുടെ ഇടപെടലിലൂടെ ഇതിനുവേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ആൾക്കാരെ ഉപയോഗിക്കുന്നതിലൂടെ വലിയൊരു മാറ്റമാണ് സംഭവിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒന്നേ മുക്കാൽ കോടി ചെലവ് നിർമ്മിച്ച എബിസിയുടെ പ്രവർത്തനത്തിൽ പങ്കാളികളായ ത്രിതല പഞ്ചായത്തുകളെ മന്ത്രി അനുമോദിച്ചു.
എബിസി സെൻററുകൾ ലേക്ക് ആവശ്യമായ വാക്സിനുകൾ വിതരണം ചെയ്യുന്ന ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് എന്ന കമ്പനി മൊബൈൽ എബിസി യൂണിറ്റുകൾ തുടങ്ങാൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അതിലൂടെ തെരുവുനായ കൂടുതലുള്ള സ്ഥലത്ത് ചെന്ന് ആൾ താമസം ഇല്ലാത്ത സ്ഥലങ്ങളിൽ വച്ച് വധ്യംകരണം നടത്തി നാല് ദിവസം സംരക്ഷിക്കുന്നതിനു സാധിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.ഉദുമ എം.എൽ.എ കുഞ്ഞമ്പു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസുഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസറഗോഡ് മുനിസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബിഗം, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ പി ഉഷ , വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ്.എൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മനു എം, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ ശകുന്തള, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ,
കാറഡുക്ക് ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ പഞ്ചായത്ത് അംഗം രമേശൻ മുതലപ്പാറ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജി സുധാകരൻ , ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി കെ മനോജ്കുമാർ സമൂഹത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എം മാധവൻ,സി അശോക് കുമാർ,കെ എം മുനീർ,എ ബി ഷാഫി,എം എൽ അശ്വനി,എന്നിവർ പരിപാടിയിൽ പങ്കെടുത്തു. , കോൺഗ്രസ് - , സി.പി.ഐ - സി , ഐ.യു.എം.എൽ - ബി.ജെ.പി - ഐ.എൻ.എൽ - അസീസ് കടപ്പുറം, കോൺഗ്രസ് എം - സജി സെബാസ്റ്റ്യൻ, ആർ.ജെ.ഡി - അഹമ്മദലി കുമ്പള, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. എ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതതം പറഞ്ഞു.