കണ്ണൂർ : കഥയുടെ കുലപതി ടി. പത്മനാഭനെ തേടി സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബിയെത്തി. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് എം.എ ബേബി പള്ളിക്കുന്നിലെ രാജേന്ദ്ര നഗറിലുള്ള ടി.പത്മനാഭനെ സന്ദർശിക്കാനെത്തിയത്.
വീട്ടിൽ എഴുത്തും വായനയുമായി വിശ്രമത്തിൽ കഴിയുന്ന ടിപത്മനാഭനെ എം.എ ബേബി പൊന്നാടയണിയിച്ചു ആദരിച്ചു..അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് ശേഷം കണ്ണൂരിലെത്തിയ ബേബി താൻ നേതൃത്വം നൽകിയ സ്വരലയ കലാ സാംസ്കാരിക വേദിയുമായി പത്മനാഭൻ പുലർത്തിയ അടുത്ത ബന്ധം അനുസ്മരിച്ചു.ഇരുവർക്കും താൽപ്പര്യമുള്ള ഹിന്ദുസ്ഥാനി - കർണാടിക് സംഗീതജ്ഞരും കൂടിക്കാഴ്ക്കാഴ്ച്ചയിൽ ചർച്ചയായി ' അര മണിക്കൂറോളം കഥാകൃത്തുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് എം.എ ബേബി മടങ്ങിയത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുൻ എം.എൽ.എ. ടി.വി രാജേഷ്, പി.പി വിനീഷ് തുടങ്ങിയവരും എം.എ ബേബി യോടൊപ്പമുണ്ടായിരുന്നു.