ഇരിട്ടി: മോഷണം പോയ മൊബൈൽ ഫോൺ ശാസ്ത്രീയ അന്വേഷണത്തിലൂടെകണ്ടെത്തി കരിക്കോട്ടക്കരി പൊലിസ് കഴിവുതെളിയിച്ചു.മൂന്ന് മാസങ്ങൾക്ക് മുൻപ് എറണാകുളം കളമശ്ശേരിയിൽ വച്ച് കരിക്കോട്ടക്കരി സ്വദേശി അജീഷ് മൈക്കിളിന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്.
തുടർന്ന് അജീഷ് കരികോട്ടകരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എസ് എച്ച് ഒ കെ ജെ ബിനോയ് , സിപിഒ മാരായ കെ. സനുഷ് , ഷിജോയ് എന്നിവരുടെ അന്വേഷണത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പത്തനംതിട്ടയിൽ നിന്ന് കണ്ടെത്തുകയും ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
Trending :