പേരാവൂർ :പേരാവൂർ പ്രസ് ക്ലബ് അംഗം നിഷാദ് മണത്തയ്ക്കുള്ള യാത്രയയപ്പും കുടുംബസംഗമവും സംഘടിപ്പിച്ചു. പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് പ്രസ്ക്ലബ്ബ് പ്രസിഡണ്ട് കെ ആർ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. തുടർന്ന് തറാൽ ഹംസ നിഷാദ് മണത്തണയ്ക്കുള്ള ഉപഹാരം സമർപ്പണം നടത്തി.
സജി ജോസഫ്, സവിത മനോജ്, ദീപു കെ കെ, സജേഷ് നാമത്ത്, നാസർ വലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു