ഇരിക്കൂറിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

03:10 PM May 21, 2025 | AVANI MV

ഇരിക്കൂർ : വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചൂളിയാട് കരിമ്പീലെ പി.പി വിജേഷാണ് (36) മരണമടഞ്ഞത്.കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  അച്ഛൻ:പരേതനായ ഗോവിന്ദൻ, അമ്മ:യശോദ. സഹോദരങ്ങൾ:കവിത, അജേഷ്, വിജയശ്രീ. മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടത്തി.