കണ്ണൂർ: പട്ടികജാതി -പട്ടിക വർഗക്കാർക്ക് ഒ.ബി.സി പദവി നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കർമ്മ സമിതി കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. വി.എസ് ഷേണായി അദ്ധ്യക്ഷനായി. ഹരിദാസ് ഇടത്തിലമ്പലം സ്വാഗതം പറഞ്ഞു.