കണ്ണൂർ: പട്ടികജാതി -പട്ടിക വർഗക്കാർക്ക് ഒ.ബി.സി പദവി നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കർമ്മ സമിതി കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. വി.എസ് ഷേണായി അദ്ധ്യക്ഷനായി. ഹരിദാസ് ഇടത്തിലമ്പലം സ്വാഗതം പറഞ്ഞു.
പട്ടികജാതിക്കാർക്ക് ഒ.ബി.സി സംവരണം നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി കലക്ടറേറ്റ് ധർണ നടത്തി
03:30 PM May 21, 2025
| AVANI MV