കേരള യോഗി സർവ്വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനനും സിൽവർ ജൂബിലി ആഘോഷവും 25 ന് കണ്ണൂരിൽ

03:13 PM May 21, 2025 | AVANI MV


കണ്ണൂർ: കേരള യോഗി സർവ്വീസ് സൊസൈറ്റിയുടെ( കെ വൈ എസ് എസ് ) സംസ്ഥാന സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും മെയ് 25 ന് അഴീക്കോട് ശ്രീ പരയങ്ങാട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് പി എം ശ്രീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

10 മണിക്ക് നടക്കുന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽവൈ: പ്രസിഡണ്ട് കെ എം ഹരിദാസൻ , സംസ്ഥാന ജനറൽ സിക്രട്ടറി പി വി ഗണേഷ് ബാബു, കൺവീനർ എം മോഹനൻ , ജോ: കൺവീനർ കെ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.