+

ശ്രീധരഗീതവും ശ്രീധരൻ നമ്പ്യാരെ ആദരിക്കലും; 24 ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കും

കണ്ണൂരിലെ കലാ-സാംസ്കാരിക ഭൂമികയിൽ വേറിട്ട വഴികളിലൂടെ പ്രവർത്തിക്കുന്ന സംഗീതാസ്വാദകരുടെ കൂട്ടായ്മയായ സ്ക്വയർ സിംഗേഴ്സിലെ മ്യൂസിക് ഗ്രൂപ്പിൽ അംഗമായ കെ പി ശ്രീധരനെ ആദരിക്കുന്നു. മെയ് 24ന് വൈകുന്നേരം കണ്ണൂർ ചേമ്പർഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 


കണ്ണൂർ:കണ്ണൂരിലെ കലാ-സാംസ്കാരിക ഭൂമികയിൽ വേറിട്ട വഴികളിലൂടെ പ്രവർത്തിക്കുന്ന സംഗീതാസ്വാദകരുടെ കൂട്ടായ്മയായ സ്ക്വയർ സിംഗേഴ്സിലെ മ്യൂസിക് ഗ്രൂപ്പിൽ അംഗമായ കെ പി ശ്രീധരനെ ആദരിക്കുന്നു. മെയ് 24ന് വൈകുന്നേരം കണ്ണൂർ ചേമ്പർഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 

ശ്രീധരഗീതം എന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. "ലഹരിക്കെതിരെ പാട്ട് ലഹരി" എന്ന മുദ്രാവാക്യമുയർത്തി സ്ക്വയർ സിംഗേർസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർഎസ് എൻ പാർക്കിലും രാജേന്ദ്ര പാർക്കിലുംനടത്തിയ ഗാനസദ്യയിൽ പങ്കെടുത്ത കെ പി ശ്രീധരൻ നമ്പ്യാർ പാടിയ ഗാനം സോഷ്യൽ മീഡിയയിൽവൈറലായിരുന്നു. 

ചെറുകുന്ന് സ്വദേശിയായശ്രീധരൻ നമ്പ്യാർ റിട്ടയർ എഞ്ചിനീയർ കൂടിയാണ്.ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ എം പി, ഗായകനും ഗാനരചയിതാവുമായ വി ടി മുരളി, ഗായകൻ ഡോ: സുരേഷ് നമ്പ്യാർ തുടക്കിയവർ പങ്കെടുക്കും. ചേമ്പർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ ശ്രീധരൻ നമ്പ്യാരെ പൊന്നാട അണിയിച്ച് സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.കെ വത്സരാജ്, ജന: സിക്രട്ടറി അഡ്വ: റഷീദ് കവ്വായി , ജയരാജ്, സജീവൻ ചെല്ലൂർ, ഗഫൂർ സിവി എന്നിവർ പങ്കെടുത്തു.

facebook twitter