കണ്ണൂർ - തളിപ്പറമ്പ ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ പ്രതിഷേധം : മേഘാ കൺസ്ട്രക്ഷൻസ് കമ്പിനിയുടെ ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു

01:59 PM May 22, 2025 | AVANI MV

പരിയാരം: ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും ആരോപിച്ച് കരാർ കമ്പിനിയായമേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാകോട് ഒറന്നിടത്ത് ചാലിലെ ഓഫീസിലേക്ക് ഡി.വൈ. എഫ്. ഐ മാടായി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.ഓഫീസിനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിൻ്റെ ചില്ലുകളും കംപ്യുട്ടറുകളും മറ്റു ഉപകരണങ്ങളും തല്ലിത്തകര്‍ത്തു.വ്യാഴാഴ്ച്ചരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

പരിയാരം പൊലിന് സ്ഥലത്തെതിയിരുന്നുവെങ്കിലും പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.പല സ്ഥലത്തും ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.പിലാത്തറ ടൗണില്‍ ദേശീയപാതയുടെ ബൗണ്ടറി വാള്‍ ഉള്‍പ്പെടെ അപകടത്തിലായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം തളിപറമ്പ് കുപ്പത്ത് ദേശീയപാത നിർമാണം നടക്കുന്ന റോഡിൻ്റെ മൺഭിത്തി ഇടിഞ്ഞ് വീടുകളിൽ ചെളിവെള്ളം കയറിയിരുന്നു. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രണ്ട് തവണയാണ് ബുധനാഴ്ച്ച റോഡ് ഉപരോധിച്ചു വാഹനഗതാഗതം തടസപ്പെടുത്തിയത്. ആർ.ഡി.ഒ യുമായി നടത്തിയ ചർച്ചയിൽ സമരം നിർത്തിവെച്ചുവെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ 27 ന് സമരം പുനരാരംഭിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്

Trending :