+

അയൽവാസി മണ്ണെടുത്ത് വീട് അപകടാവസ്ഥയിൽ ,ദളിത് കുടുംബം കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ കുടിൽ കെട്ടി സമരം നടത്തും

അഴീക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ പള്ളിക്കുന്നുമ്പ്രം പട്ടികജാതി ഉന്നതിയിൽ 50 വർഷമായി താമസിച്ചു വരുന്ന വെള്ളക്കുടിയൻ ആശൻ്റെ വീട്അപകടാവസ്ഥയിലാണെന്ന പരാതിയിൽ പൊലിസോ റവന്യൂ വകുപ്പോനടപടി സ്വീകരിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു

കണ്ണൂർ : അഴീക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ പള്ളിക്കുന്നുമ്പ്രം പട്ടികജാതി ഉന്നതിയിൽ 50 വർഷമായി താമസിച്ചു വരുന്ന വെള്ളക്കുടിയൻ ആശൻ്റെ വീട്അപകടാവസ്ഥയിലാണെന്ന പരാതിയിൽ പൊലിസോ റവന്യൂ വകുപ്പോനടപടി സ്വീകരിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
 അയൽവാസി സുബൈദയുടെ കുടുംബം വെള്ളക്കുട്ടിയൻ ആശൻ്റെ വീടിനോട് ചേർന്ന് വസ്തുവിൽ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി മണ്ണ് കുഴിച്ചെടുത്തതിനെ തുടർന്ന് വീടിൻ്റ ചുമരിൽ വിള്ളൽ വന്ന് അപകടാവസ്ഥയിലാണ്.

വീടിൻ്റെതറയിൽ നിന്നും ഒരടി വിട്ടു മണ്ണെടുത്തതിനെ തുടർന്ന് വീട് ഏതു നിമിഷവും തകർന്ന് വീഴുമെന്ന സ്ഥിതിയിലാണുള്ളത്. വളപട്ടണം പൊലിസിനും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കും ജില്ലാ കലക്ടർ ജിയോളജി, തഹസിൽദാർ ,എസ്.സി എസ്ടി കമ്മിഷൻ തുടങ്ങിയവർക്കും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് തെക്കൻ സുനിൽകുമാർ ആരോപിച്ചു. കഴിഞ്ഞ അൻപതു വർഷമായി ഇവിടെ താമസിച്ചു വരുന്ന ദളിത് കുടുംബത്തിനാണ് ഈ ദുർഗതി.

പരാതി കൊടുത്ത് ഒൻപതു മാസമായി കാത്തിരിക്കുകയാണ് രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള വെള്ള ക്കുടിയൻ ആശൻ്റെ കുടുംബം. പട്ടികജാതിക്കാരായ ഇവരുടെ വീടും ഭൂമിയും കൈയ്യേറിയിട്ടും നടപടിയെടുക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. വരാൻ പോകുന്ന മഴയിൽ മണ്ണിടിഞ്ഞ് ഇവരുടെ വീട് അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലാ കലക്ടറും റവന്യു വകുപ്പും പട്ടികജാതി വകുപ്പുകളും ദളിത് കാണിക്കുന്ന അവഗണനയ്ക്കെതിരെ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ മെയ് 31 മുതൽ കുടിൽ കെട്ടി സത്യാഗ്രഹ സമരം നടത്തും. വെളള കുടിയൻ ആശനും കുടുംബവും നടത്തുന്ന സമര പരിപാടിയിൽ കെ.പി. ജെ. എസ് പ്രവർത്തകരും പങ്കെടുക്കുമെന്ന് തെക്കൻ സുനിൽകുമാർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വെള്ളക്കുടിയൻ ആശൻ, ഭാര്യ എം.. ജീന ,സുരേഷ് കുമാർ അരിങ്ങളേത്ത് , മഹിളാ സമാജം ജില്ലാ സെക്രട്ടറി ബവിത ബേബി, വി.കെ സുമതി എന്നിവർ പങ്കെടുത്തു.
 

facebook twitter