+

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന പി സി നാരായണന് അംഗത്വം നൽകി

35 വർഷത്തെ സിപിഎം ബന്ധം വിട്ട നാറാത്ത് ഓണപ്പറമ്പിലെ പി സി നാരായണന് കണ്ണുർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ബിജെപിയിൽ അംഗത്വം നൽകി.

കണ്ണൂർ : 35 വർഷത്തെ സിപിഎം ബന്ധം വിട്ട നാറാത്ത് ഓണപ്പറമ്പിലെ പി സി നാരായണന് കണ്ണുർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ബിജെപിയിൽ അംഗത്വം നൽകി. സിപിഎം ചോയിച്ചേരി ബ്രാഞ്ച് സെക്രട്ടറിയും നാറാത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കേരള പ്രവാസി മയ്യിൽ ഏറിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.

 ഡി വൈ എഫ് ഐ നാറാത്ത് വില്ലേജ് കമ്മിറ്റി അംഗം, സി ഐ ടി യു നാറാത്ത് ഡിവിഷൻ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. ജൂൺ 1 ന് ജന്മദേശമായ നാറാത്ത് വിപുലമായ സ്വീകരണം നൽകുമെന്ന് ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ അറിയിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ, ജനറൽ സെക്രട്ടറി ടി സി മനോജ്, ഒ കെ. സന്തോഷ് കുമാർ.  ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ, രത്നാകരൻ കണ്ണാടിപ്പറമ്പ്, ശ്രീജു പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

facebook twitter