+

ചിറക്കൽ റെയിൽവെ സ്‌റ്റേഷൻ അടച്ചിടൽ, പാസഞ്ചറിനെ ആശ്രയിക്കുന്ന യാത്രക്കാർ പെരുവഴിയിലാകും

ചിറക്കൽ റെയിൽവേസ്‌റ്റേഷൻ ഉൾപ്പെടെ വടക്കേമലബാറിലെ രണ്ടു പ്രധാനകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് യാത്രക്കാരെ പെരുവഴിയിലാക്കും.

കണ്ണൂർ: ചിറക്കൽ റെയിൽവേസ്‌റ്റേഷൻ ഉൾപ്പെടെ വടക്കേമലബാറിലെ രണ്ടു പ്രധാനകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് യാത്രക്കാരെ പെരുവഴിയിലാക്കും. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ  വെളളറക്കാട് സ്‌റ്റേഷനുകളാണ് മെയ് 26 മുതൽ അടച്ചിടുന്നത്. ഈ രണ്ടു സ്‌റ്റേഷനുകളും നഷ്ടത്തിലായതു കൊണ്ടാണ് പൂട്ടുന്നതെന്നാണ് റെയിൽവെയിൽ നിന്നും ലഭിക്കുന്ന വിവരം.

 നിലവിൽ ഈ സ്‌റ്റേഷനുകളിൽ പാസഞ്ചർ ടെയ്രിൻ മാത്രമാണ് നിർത്തുന്നത്. തിങ്കളാഴ്ച്ച മുതൽ ഈ ട്രെയിനുകളും നിർത്താതെയാവുന്നതോടെ ഇവിടെയുളള ജീവനക്കാരെ  റെയിൽവേ മാറ്റി നിയമിക്കും. കണ്ണൂർ റെയിൽവെ സ്‌റ്റേഷനു അടുത്തു കിടക്കുന്നതാണ് ചിറക്കൽ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെളളറക്കാട്. ഈ സ്‌റ്റേഷനുകളെ പ്രാദേശികമായുളള ആളുകളാണ് ആശ്രയിച്ചിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും പാസഞ്ചർ ട്രെയിനുകളിൽ പോയിവരുന്ന വിദ്യാർത്ഥികളു ജീവനക്കാരും സാധാരണക്കാരുമാണ്. ഫോക്‌ലോർ അക്കാദമി ഉൾപ്പെടെയുളള പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ചിറക്കൽ. മംഗ്‌ളൂരിൽ ചികിത്‌സയ്ക്കു പോയി വരുന്ന വയോജനങ്ങളും നിത്യരോഗികളും ചിറക്കൽ റെയിൽവെ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്.

facebook twitter