+

ശതാബ്ദി പിന്നിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷന് അടച്ചുപൂട്ടൽ ; ചാമുണ്ഡി കോട്ടത്ത് ജനകീയകൂട്ടായ്മ നാളെ

ശതാബ്ദി പിന്നിട്ട 121 വർഷം പഴക്കമുള്ള കോലത്തുനാടിൻ്റെ പെരുമയേറും ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഒരുക്കുന്നു.ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം തിരുമുറ്റത്ത് ഞായറാഴ്ച രാവിലെ


ചിറക്കൽ: ശതാബ്ദി പിന്നിട്ട 121 വർഷം പഴക്കമുള്ള കോലത്തുനാടിൻ്റെ പെരുമയേറും ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഒരുക്കുന്നു.ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം തിരുമുറ്റത്ത് ഞായറാഴ്ച രാവിലെ 11.30 നാണ് ജനകീയ കൂട്ടായ്മ കാവുകാരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നായകരും വിവിധ സംഘടന പ്രതിനിധികളും യോഗത്തിൽ നിർദ്ദേശിക്കുന്ന കാര്യങ്ങൾ റെയിൽവേ അധികൃതർക്കും സർക്കാരിനും സമർപ്പിക്കാനാണ് ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി  ജനകീയ കൂട്ടായ്മ ഒരുക്കുന്നതെന്ന് ജനറൽ സെക്രട്ടറി സി.കെ. സുരേഷ് വർമ്മ അറിയിച്ചു.

ദക്ഷിണ റെയിൽവേയിൽ പാലക്കാട് ഡിവിഷന് കീഴിലാണ് ശതാബ്ദി പിന്നിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷൻ ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചിറക്കൽ കോവിലകം, തെയ്യസ്ഥാനം,14 ഏക്കറയിലധികം വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ജലാശയമായ ചിറക്കൽ ചിറ, കിഴക്കേക്കര മതിലകം ക്ഷേത്രമടക്കമുള്ള ക്ഷേത്ര നഗരിയും കേരള ഫോക് ലോർ അക്കാദമി ആസ്ഥാന മന്ദിരവും കൈത്തറിപ്പെരുമയും നിറഞ്ഞ  ദേശത്തിൻ്റെ . ഗേറ്റ് വേ യായിരുന്നു ചിറക്കൽ റെയിൽവേ സ്റ്റേഷൻ.ചിറക്കൽ ആയില്യം തിരുന്നാൾ മഹാരാജ മഹാകവി കുട്ടമ്മത്തിനടക്കം വീരശൃംഖല നൽകുന്നതിന് സാക്ഷ്യം വഹിച്ച ചിറക്കൽ രാജാസ് ഹൈസ്കൂളും വിവിധ കൈത്തറി ശാലകളും തെരുവുകളും ഇവിടെയാണ്. 

നൂറ്റാണ്ടു മുമ്പ് ചിറക്കൽ , പുഴാതി, കമ്പിൽഅഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യകൈത്തറി ഉത്പന്നങ്ങൾ പുറം ലോകത്തേക്ക് അയച്ചത് ചിറക്കൽ റെയിൽവേ സ്റ്റേഷൻ വഴിയാണ്. ന്യൂസ്റ്റാർ,രാംലാൽ , ഇന്ത്യൻ ടെക് സ്റ്റൈൽ തുടങ്ങിയ കൈത്തറി ശാലകൾ ചിറക്കൽ റെയിൽവേ സ്റ്റേഷൻ്റെ തൊട്ടടുത്തായിരുന്നു.ചെറുശ്ശേരി സ്മാരകവുംചിറക്കൽ പൈതൃക നഗരിയും യാഥാർത്ഥ്യമാകവേ റെയിൽവേ സ്റ്റേഷന് പ്രസക്തി വർധിച്ചു വരുന്ന പശ്ചാത്തലം ഒരുങ്ങുമ്പോഴാണ് അത് അടച്ചു പൂട്ടാൻ നീക്കം നടന്നത്.പൈതൃകങ്ങളുടെ പെരുമയൂറും നാട്ടിൽ ബ്രിട്ടീഷ് മലബാറിൽ പഴയ ചിറക്കൽ താലൂക്ക് ആസ്ഥാനത്ത്1904 ലാണ് റെയിൽവേസ്റ്റേഷൻ സ്ഥാപിച്ചത്.45 വർഷത്തിനു ശേഷം നടന്ന ചിറക്കൽ കോവിലകം പെരും കളിയാട്ടം നടക്കവേ എക്സ് പ്രസ് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് കേന്ദ്ര സർക്കാർ അനുവദിച്ചതുമാണ്. 
പാസഞ്ചർ ട്രെയിൻ മാത്രമാണ് ഇവിടെ നിർത്തി വരുന്നത്.

യാത്രക്കാർ കുറഞ്ഞതും വരുമാന നഷ്ടവും ചുണ്ടിക്കാട്ടിയാണ് കേരളത്തിൽ കോഴിക്കോട്ടെ വെള്ളറക്കാടും കണ്ണൂർ ചിറക്കൽ സ്റ്റേഷനും അടച്ചുപൂട്ടാൻ സതേൺറെയിൽവേ തീരുമാനിച്ചത്.ചിറക്കൽ പൈതൃക ഗ്രാമത്തിൽ എക്കാലത്തേയും സാംസ്കാരിക മുദ്രയാണ് ശതാബ്ദി പിന്നിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷനെന്നും കോലത്തു നാട്ടിൻ്റെ വാണിജ്യ സാംസ്കാരിക മണ്ഡലത്തിൽചിറക്കൽ, വളപട്ടണം റെയിൽ വേ സ്റ്റേഷനകൾക്ക് ചരിത്ര പ്രാധാന്യം ഏറെയാണെന്നും അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ ഇടപെട്ട് സതേൺറെയിൽവേയെ പിന്തിരിപ്പിക്കണമെന്നും സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

facebook twitter