പയ്യന്നൂർ : നിർദ്ദിഷ്ഠ ദേശീയ പാതയിൽ വിള്ളൽ ജനം ആശങ്കയിലും ഭീതിയിലുമാണ് കഴിയുന്നതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. പയ്യന്നൂർ കോത്തായി മുക്കിൽ ദേശീയ പാതയിൽ വിള്ളൽ ഉണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരന്നു.
യുഡിഎഫ് സംഘം നാളിതു വരെ റീൽസ് ഇട്ട നടന്ന മന്ത്രി കേരളത്തിലുടനീളം ചെന്ന് നിലവിലെ സ്ഥിതി കാണണമെന്നും സംഘം ആവിശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഭയാശങ്കയോടെ കഴിയുകയാണെന്നും യുഡിഎഫ് സംഘം അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യു ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് , യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ: അബ്ദുൾ കരീം ചേലേരി, കെ.ടി. സഹദുള്ള,.കെ.ജയരാജ് . കെ.കെ. ആഷ്റഫ്, വി സി. നാരായണൻ , എ. രൂപേഷ്, വി.കെ.ഷാഫി .ഹരീഷ് കെ.ടി. പ്രശാന്ത് കോറോം. ഇ പി.ശ്യാമള, സി.കെ ദിനേശൻ , പി.കെ.ദിനുപ് , ഷഫീക്ക് മാങ്കടവ് അർഷാദ് കവ്വായി എന്നിവരും ഒപ്പമുണ്ടായിരുന്നു.