+

കോഴിക്കോട് സ്വദേശിയായ മധ്യവയസ്ക്കനെ കണ്ണൂർ ബക്കളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനായ കോഴിക്കോട് സ്വദേശിയെ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. 

കണ്ണൂർ : മധ്യവയസ്‌ക്കനായ കോഴിക്കോട് സ്വദേശിയെ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി.
കോഴിക്കോട് ചേളന്നൂർ പുളിബസാറിലെ നവനീതത്തിൽ പരേതരായ കൊട്ടിൽ വളപ്പിൽ ഗോവിന്ദൻകുട്ടി-സാവിത്രി ദമ്പതികളുടെ മകൻ ജി.സജിഗോപാൽ(50)നെയാണ് ശനിയാഴ്ച്ച രാവിലെ 8.30 ന് ഹോട്ടലിലെ റൂമിൽ മരിച്ചനിലയിൽ കണ്ടത്.

23 ന് രാത്രി 8.30 നാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. എക്‌സാറോ ടൈൽസ് റീജിയണൽ സെയിൽസ് മാനേജരാണ്. ബി.ജെ.പി ചെളന്നൂർ ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി). മകൻ: നവനീത് ഗോപാൽ.സഹോദരൻ: വിനോട് കുമാർ.

facebook twitter