പഴയങ്ങാടി : കനത്ത മഴയിലും ആഞ്ഞു വിശിയി കാറ്റിലും തെങ്ങുകൾ കടപുഴകി വീണ് വീട് തകർന്നു. മാടായി പഞ്ചായത്തില നാലാം വാർഡിലെ കിട്ടേൻ ഷാജി ( കുപ്പത്തി) യുടെ വീട്ടിന് മുകളിലാണ് തെങ്ങുകൾ കടപുഴകി വീണത്. വിട്ടുകാർ രക്ഷപെട്ടത് തലനാഴി രക്കാണ്.
മുകളിലെ തകരഷീറ്റുകൾ പൂർണ്ണമായും തകർന്നു. കിടപ്പ് മുറിയിലെ ഷെൽഫുകളും മറ്റും തകർന്ന് വെള്ളം കയറിയ നിലയിലാണ്. മാടായി വില്ലേജ് ഓഫീസറും സംഘവും സ്ഥലത്ത് എത്തിൽ നാശനഷ്ടം വിലയിരുത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി.ധനലക്ഷ്മിയും സ്ഥലത്ത് എത്തി. ശനിയാഴ്ച 5.30 ഓടെയാണ് അപകടമുണ്ടായത്. നാട്ടുകാരും സുഹൃത്തുക്കളും എത്തി തെങ്ങുകൾ മുറിച്ച് മാറ്റി സുരക്ഷ ഒരുക്കി.