മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു

10:14 PM May 27, 2025 | Desk Kerala

കണ്ണൂർ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.  വാഹനങ്ങൾ  പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണ്.