+

ജെ.സി.ഐസോൺ 19 വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു

ജെ.സിഐസോൺ 19 വിദ്യാർത്ഥികൾക്കായി 50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രൊഫഷണൽ കോച്ചിംഗ് സ്കോളർഷിപ്പ് എക്സാം നടത്തുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും മാഹിയിലെയും പ്ലസ്ടു, ഡിഗ്രി പഠനം ഈ വർഷം (2025) പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് പരീക്ഷ .

കണ്ണൂർ : ജെ.സിഐസോൺ 19 വിദ്യാർത്ഥികൾക്കായി 50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രൊഫഷണൽ കോച്ചിംഗ് സ്കോളർഷിപ്പ് എക്സാം നടത്തുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും മാഹിയിലെയും പ്ലസ്ടു, ഡിഗ്രി പഠനം ഈ വർഷം (2025) പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് പരീക്ഷ .സിഎ (CA)സിഎംഎ (CMA - IND/US)എസിസിഎ (ACCA)സി.എസ് (CS)എക്സാം മാർക്ക് അടിസ്ഥാനത്തിൽ ഈ കോഴ്‌സുകളിൽ ട്യൂഷൻ ഫീസ് 100 ശതമാനംവരെ സ്കോളർഷിപ്പ് നേടാവുന്നതാണ്.പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഏത് കോഴ്സിലായാലും 15 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും.

സോൺ-19 ൽ 10 പരീക്ഷാ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്:ഇരിട്ടി, മട്ടന്നൂർ, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മാനന്തവാടി, കൽപ്പറ്റ, ചെറുപുഴ യാണ്സെന്ററുകൾ .ആദ്യ സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് 7000 രൂപയുംരണ്ടാം സ്ഥാനത്തിന് 5000 രൂപയുംമൂന്നാം സ്ഥാനത്തിന് 3000 രൂപയും.ഓരോ സെന്ററിലെയും ടോപ്പർ വിദ്യാർത്ഥിക്ക് 1000 രൂപയുംക്യാഷ് അവാർഡും നൽകും.  ജൂൺ അഞ്ചിന്10മണിക്കാണ് പരീക്ഷ .
രജിസ്ട്രേഷൻ: ഗൂഗിൾ ഫോം ലിങ്ക് മുഖേന https://forms.gle/deWKw3dB7YMU93oy6ചെയ്യാം.രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ മൂന്ന് '
 വാർത്ത സമ്മേളനത്തിൽ സോൺ-19 സോൺ പ്രസിഡണ്ട് ജെ.സി ജെസിൽ ജയൻ, ജെസിഐ കണ്ണൂർ എലഗൻസ് പ്രസിഡന്റ് ജെ.സിപ്രിജേഷ്, സെക്രട്ടറി ശ്രീഹരി, ജെ.സി കണ്ണൂർ എംപയർ പ്രസിഡന്റ് രശ്മി പി, ജെ.സി. തെപഴശ്ശി ജനറൽ സെക്രട്ടറി  ജെ.എഫ്.എം നിസാമുദ്ദീൻ,പ്രോഗ്രാം ഡയറക്ടർ സിദർ സൈഫുദ്ധീൻ എന്നിവർ പങ്കെടുത്തു.

Trending :
facebook twitter