
കണ്ണൂർ : രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമവും കലാപരിപാടികളും ജൂൺ 1ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കും.
ബോക്സിംഗ് യു.എസ്. എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ സംഗമം ഉദ്ഘാടനം ചെയ്യും. എസ്. എസ്. എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടക്കും.