+

മദ്യ ലഹരിയിൽ സ്കൂളിൽ അതിക്രമിച്ചു കയറി അദ്ധ്യാപകനെയും പി.ടി.എ പ്രസിഡൻ്റിനെയും മർദ്ദിച്ച യുവാക്കൾ റിമാൻഡിൽ

മദ്യ ലഹരിയിൽ സ്കൂളിൽ അതിക്രമിച്ചുകയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മർദ്ദിച്ചയുവാക്കള്‍ റിമാൻഡിൽ '  കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍

പരിയാരം :മദ്യ ലഹരിയിൽ സ്കൂളിൽ അതിക്രമിച്ചുകയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മർദ്ദിച്ചയുവാക്കള്‍ റിമാൻഡിൽ '  കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പൊലീസ് അറസറ്റ് ചെയ്തത്.

കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പി ടി എ പ്രസിഡന്റ് പി.വി രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു.

ബഹളം കേട്ടെത്തേിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പൊലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും ലമദ്യലഹരിയിലായിരുന ന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്തു

facebook twitter