+

ടൊമാറ്റോ പുലാവ് ഉണ്ടാക്കിയാലോ?

ബസ്മതി റൈസ്-2 കപ്പ്     സവാള-1     ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ     തക്കാളി-3     ക്യാപ്‌സിക്കം-1
ആവശ്യമായ ചേരുവകൾ
    ബസ്മതി റൈസ്-2 കപ്പ്
    സവാള-1
    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ
    തക്കാളി-3
    ക്യാപ്‌സിക്കം-1
    പനീർ-അരക്കപ്പ്
    ഗ്രീൻപീസ്-അരക്കപ്പ്
    പച്ചമുളക്-2
    ടൊമാറ്റോ കെച്ചപ്പ്-കാൽ കപ്പ്
    മുളകുപൊടി-1 ടീ്‌സ്പൂൺ
    മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
    പാവ്ബാജി മസാല-2 ടീസ്പൂൺ
    ഉപ്പ്
    മല്ലിയില
    എണ്ണ
തയ്യാറാക്കുന്ന വിധം
അരി കഴുകി പാകത്തിനു വേവിച്ചു വയ്ക്കുക. ഒരു പാനിൽ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കണം. ഇത് മൂപ്പായി കഴിയുമ്പോൾ സവാള അരിഞ്ഞതു ചേർത്തിളക്കുക.സവാളി മൂത്തു കഴിയുമ്പോൾ തക്കാളി, മഞ്ഞൾപ്പൊടി, മുളുകുപൊടി, പാവ്ബാജി മസാല എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ് ചേർത്തിളക്കണം. പിന്നീട് ഇതിലേയ്ക്ക് ക്യാപ്‌സിക്കം, പച്ചമുളക്, ഗ്രീൻപീസ്, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് പനീർ കഷ്ണങ്ങൾ ചേർത്തിളക്കുക. ഇത് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് പാകത്തിനു വെള്ളം ചേർത്ത് വേവിയ്ക്കുക. കൂട്ട് വെന്തു കഴിഞ്ഞാൽ വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ചേർത്തിളക്കുക. മല്ലിയില അരിഞ്ഞു ചേർത്തു വാങ്ങി വയ്ക്കാം
facebook twitter