സർവീസ് റോഡിലേക്ക് വഴിയില്ല ; കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ ജൂലായ് ഒന്ന് മുതൽ ബസ് പണിമുടക്ക്

12:45 PM Jun 10, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ - തോട്ടട -തലശേരി റൂട്ടിൽ അനിശ്ചിത കാല ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. കണ്ണൂർ - തോട്ടട - നടാൽ -തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്നുമുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ ഡിസ്ട്രിക് ബസ് ഓപ്പറേറ്റേഴ്സ് അസോ. കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്.

 ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴി ഒരുക്കാത്ത എൻ.എച്ച് 66 അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയപാത അധികൃതർ അവഗണിക്കുകയാണ്. ചുറ്റി വളഞ്ഞ് നഷ്ടം സഹിച്ചാണ് നിലവിൽ ഈ റൂട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കും വൻ തോതിൽ ഇതിനാൽ സമയനഷ്ടമുണ്ടാകുന്നു. കഷ്ട നഷ്ടങ്ങൾ സഹിച്ചു ഇനിയും സർവീസ് തുടരാനാവില്ലെന്ന് കോർഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.