കണ്ണൂർ : ആലക്കോട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് 9.900 കിലോഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് നറുക്കുംകര സ്വദേശി ജോഷി പ്രകാശാണ് (23) അറസ്റ്റിലായത്. ആലക്കോട് എക്സൈസ് സംഘം ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടികൂടിയത്.
വിൽപ്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായി കഞ്ചാവ് കടത്തിക്കൊണ്ടുവരവെയാണ് ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി എച്ചും സംഘവും പ്രതിയെ പിടികൂടിയത്. മംഗലാപുരത്തുനിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതി. മുമ്പും കഞ്ചാവ് കേസിൽ ജോഷി പിടിയിലായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗിരീഷ് കെ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് തോമസ് ടി കെ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി കെ ,പ്രണവ് ടി, ജിതിൻ ആന്റണി സന്തോഷ് കെ വി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.