കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖമഹോത്സവത്തോടനുബന്ധിച്ച് മന്ദം ചേരിയിലാരംഭിച്ച ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. പ്രപഞ്ച് ഉദ്ഘാടനം ചെയ്തു.
രാജൻ വാചാലി അധ്യക്ഷതവഹിച്ചു കൊട്ടിയൂർ ദേവസ്വം ബോർഡ് മെമ്പർ പ്രശാന്ത് , കണ്ണൂർ ഡി.സി.സി. സെക്രട്ടറി പി.സി രാമകൃഷ്ണൻ, ആത്മീയപ്രഭാ ക്ഷകൻ പി.എസ് മോഹനൻ, എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് സുനിൽ കൊട്ടിയൂർ, എസ് എൻ ഡി പി വനിതാ സംഘം പ്രസിഡൻ്റ് വത്സ ചന്ദ്രൻ, വിനയ് കുമാർ സംസാരിച്ചു.