+

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അശാസ്ത്രീയ മാലിന്യ സംസ്കരണം: വിമാനത്താവള കരാർ കമ്പിനിക്ക് പിഴയിട്ടു

അശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടത്തിയതിന് 10,000 രൂപ പിഴയിട്ട് കീഴല്ലൂര്‍ പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡ്. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മാലിന്യം കത്തിക്കുന്നതായി  ദേശവാസികളുടെ പരാതിയില്‍

ചാലോട്: അശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടത്തിയതിന് 10,000 രൂപ പിഴയിട്ട് കീഴല്ലൂര്‍ പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡ്.
കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മാലിന്യം കത്തിക്കുന്നതായി  ദേശവാസികളുടെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നതായും കണ്ടെത്തിയതിന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാലിന്യ സംസ്‌കരണം ഏറ്റെടുത്ത അമേര്‍ ആന്റ് അലേറ്റ്  എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്.

പരിശോധനയ്ക്ക് കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, സെക്രട്ടറി എസ്. അജി, ഹെഡ് ക്ലര്‍ക്ക് കെ. സജീഷ്‌കുമാര്‍, വി.ഇ.ഒ. പി. നീരുപ് കുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍. ദിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

facebook twitter