+

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തലശേരി സ്വദേശിനിയിൽ നിന്നും 12 ലക്ഷം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  തലശേരി സ്വദേശിനിയുടെ 12ലക്ഷം രൂപ  തട്ടിയെടുത്ത   കേസില്‍  മൂന്ന് പാലക്കാട് സ്വദേശികള്‍ അറസ്റ്റിൽ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട്  ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ

കണ്ണൂർ:ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  തലശേരി സ്വദേശിനിയുടെ 12ലക്ഷം രൂപ  തട്ടിയെടുത്ത   കേസില്‍  മൂന്ന് പാലക്കാട് സ്വദേശികള്‍ അറസ്റ്റിൽ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട്  ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ  12,06,000 രൂപ തട്ടിയെടുത്ത കേസിലാണ് പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍(52) എന്നിവരെ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജ് പി ഐപിഎസ് ന്റെ  നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തില്‍  അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയെ ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000/- രൂപ പല തവണകളായി  നിക്ഷേപിപ്പിക്കുകയായിരുന്നു. മേല്‍പരാതിയില്‍ പാലക്കാട് സ്വദേശിയായ റിഷാദിന്റെ അക്കൌണ്ടിലേക്ക് വന്ന 4,50,000/ രൂപ പ്രതികള്‍ ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ടി.പിപ്രജീഷ്  എ എസ്.ഐ ജോതി, സി.പി.ഒ മാരായ സുനില്‍, ഷിനോജ്  എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

facebook twitter