കണ്ണൂര്‍: പള്ളിക്കുന്നിലെകണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ഒളിച്ചു സൂക്ഷിച്ച ഐ ഫോണ്‍ കണ്ടെടുത്തു. ഞായറാഴ്ച്ച രാവിലെ 6.45 നാണ് ഒന്നാംബ്ലോക്കിന് സമീപം പുറത്ത് കല്ലിനിടയില്‍ ഒളിച്ചുവെച്ച നിലയിൽ ഫോണ്‍ കണ്ടെടുത്തത്.
ജയില്‍ ജോയൻ്റ്.സൂപ്രണ്ട് ടി.ജെ.പ്രവീഷിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തടവുകാരിൽ ചിലരെ ഇതിൻ്റെ ഭാഗമായി ചോദ്യം ചെയ്തിട്ടുണ്ട്.