കണ്ണൂർ : കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജൂനിയർ വനിതാ ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻസ് ഷിപ്പ് മത്സരങ്ങൾ കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. ജൂൺ 25ന് രാവിലെ 7 മണിക്ക് കാസർഗോഡ് കോട്ടയവും തമ്മിലുള്ള ഉൽഘാടന മത്സരത്തോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാകും.
ദിവസവും രാവിലെ രണ്ടു മത്സരവും, വൈകുന്നേ രങ്ങളിൽ രണ്ടു മത്സരങ്ങളും നടക്കും. 14 ജില്ലകളിൽ നിന്നുമുള്ള ടീമുകൾ നാലു ഗ്രൂപ്പുകളായിട്ടാണ് മത്സരിക്കുന്നത്. ജൂലൈ ഒന്നിന് രാവിലെ 7 മണിയ്ക്ക് ലൂസേർസ് ഫൈനലും, വൈകുന്നേരം 4 മണിക്ക് ഫൈനൽ മത്സരവും നടക്കും.
സംഘാടക സമിതി ചെയർമാൻ വി.പി. പവിത്രൻ ,ജനറൽ കൺവീനർ വി.എം. ബാബുരാജ് കെ വി അശോക് കുമാർ എൻ കുഞ്ഞിരാമൻ വി രഘുത്തമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.