+

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് കൊട്ടിയൂരിൽ ആലിംഗന പുഷ്പാഞ്ജലി

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി.

കൊട്ടിയൂർ : മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി. കഴിഞ്ഞ മൂന്ന് വർഷമായി ഈ ചടങ്ങ് നടത്തിയിരുന്നില്ല. 

Huge crowd of devotees gathers to see Kottiyoor Perumal

വാർധക്യ സഹജമായ കാരണങ്ങളാൽ നായ്ക്കൻ സ്ഥാനികൻ എത്താതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്. പുതിയ നായ്ക്കൻ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്. ഇതോടൊപ്പം വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളെ നടത്തും. 26ന് ഈ വർഷത്തെ തൃക്കൂർ അരിയളവും നടത്തും. 

നിത്യപൂജകൾ: രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം– വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.

facebook twitter