കണ്ണൂരിൽ വൈദ്യുതി സുരക്ഷ വാരാചരണം തുടങ്ങി

09:35 AM Jun 28, 2025 | AVANI MV

കണ്ണൂർ: വൈദ്യുതി സുരക്ഷ വാരാചരണത്തിൻ്റെ ജില്ല തല ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി കലക്ടർ ( എൽ.എ., )  എ.കെ.അനീഷ് നിർവ്വഹിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം. ഷീജ  അധ്യക്ഷത വഹിച്ചു.  

കെ.എസ് .കൃഷ്ണകുമാർ ( ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,കെ .എസ് .ഇബി. ,നോർത്ത് മലബാർ റീജിയൻ ) ,  റൗലത്ത് സി.എം . ( ഡെപ്യൂട്ടി ' ഇൻസ്പെക്ടർ ) , ടി.വി. ധനീഷ് കൃഷ്ണൻ ( അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ) ,കെ.പി. പ്രമോദ് കുമാർ  (സീനിയർ സൂപ്രണ്ട് ) എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ , ഡോ.പി. ഫൈസൽ റഹിമാൻ വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ്സും നടത്തി.