തലശ്ശേരി : വാടിക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് കടപുഴകി വീണു. ശനിയാഴ്ച്ച വൈകിട്ട് ഏകദേശം 4.15 നാണ് അപകടം യാത്രക്കാർക്ക് അപായമില്ല. കടപുഴകിയ തെങ്ങ് ആദ്യം ഇലക്ട്രിക് കമ്പിയിൽ തട്ടുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റ് നടുവൊടിഞ്ഞ് യാത്രക്കാരുള്ള ഓട്ടോറിക്ഷ മുകളിലേക്ക് പതിക്കുകയായിരുന്നു.
വൈദ്യുതി ബന്ധം ഉടനെ കട്ടായതിനാൽ അപകടം ഒഴിവായി. നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി, നഗരസഭാംഗങ്ങളായ കെ ലിജേഷ്, അജേഷ്, പ്രീത പ്രദീപ് തുടങ്ങിയ തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ത ഫയർഫോഴ്സും സ്ഥലത്തെത്തി. അതിനാൽ ഇതുവഴിയുടെ ഗതാഗത തടസമുണ്ടായി.
Trending :