പഴയങ്ങാടി : ബിജെപി ദേശീയ കൗൺസിൽ അംഗം പത്മജ വേണുഗോപാൽ മാടായിക്കാവിൽ ദർശനം നടത്തി. തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിക്കാണ് പത്മജാ വേണുഗോപാൽ ദർശനത്തിന് എത്തിയത്. ക്ഷേത്രം മാനേജർ നാരായണപിടാരരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
Trending :
മാടായിക്കാവിലെ പ്രധാന വഴിപാടായ ശത്രുസംഹാരപൂജയും പത്മജ നടത്തി.ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം സി.നാരയണൻ , ജില്ലാ വൈസ്പ്രസിഡൻ്റ് എ.വി. സനൽകുമാർ,മണ്ഡലം പ്രസിഡൻ്റ് സുജിത്ത് വടക്കൻ, മുരളിധരൻ, രാജീവൻ എന്നിവരും പത്മജ യോടൊപ്പം ഉണ്ടായിരുന്നു.