കെ.വി സുധീഷ് സ്മാരക ക്ളബ്ബ് ഉന്നത വിജയികളെ അനുമോദിച്ചു

11:09 AM Jul 01, 2025 | AVANI MV

പെരളശേരി : മുണ്ടല്ലൂർ പടിഞ്ഞാറ് .കെ.വി.സുധീഷ് .സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഡിവൈഎഫ്ഐ ബാലസംഘം മുണ്ടല്ലൂർ പടിഞ്ഞാർ യൂണിറ്റുകളുടെയും സംയുക്ത അഭിമുഖ്യത്തിൽ എസ്. എസ് എൽ സി, പ്ലസ് ടു. എൽ. എസ്. എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവ്  വി ദാസനും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച  വർക്കുള്ള ആദരവും നടന്നു മുണ്ടല്ലൂർ രാമ വിലാസം എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എകെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു  അച്ചാണ്ടി കൃഷ്ണൻ  അധ്യക്ഷത വഹിച്ചു . കെ..സി സദാനന്ദൻ. കോട്ടൂർ പ്രകാശൻ ഗുരുക്കൾ. സുധീർ മാസ്റ്റർ .കെ .സി സുരേശൻ ,പി കെ പ്രകാശൻ എന്നിവർ  സംസാരിച്ചു .