ബളാലിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

11:21 AM Jul 01, 2025 | AVANI MV

ചെറുപുഴ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബളാല്‍ പൊന്നുമുണ്ടയിലെ രാജേന്ദ്രന്റെ മകന്‍ താഴത്തുവീട്ടില്‍ നവീനാ(17)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.15 നാണ്  വീട്ടിലെ ബെഡ്‌റൂമിലെ ഫാന്‍ ഹുക്കില്‍ നവീനിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. 

ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും ജീവൻ രക്ഷിക്കാനായില്ല ചായ്യോത്ത് സ്‌ക്കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുമാരിയാണ് അമ്മ ഒരു സഹോദരിയുണ്ട്.