+

കടമ്പൂരിൽ അനധികൃത മണ്ണെടുപ്പ് വിവാദം: പഞ്ചായത്ത് ഒത്താശയോടെയെന്ന് സി.പി.എം

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നും അനധികൃതമായി മണ്ണുകടത്തുന്നുവെന്ന് ആരോപിച്ചു സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി.

കടമ്പൂർ: കടമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നും അനധികൃതമായി മണ്ണുകടത്തുന്നുവെന്ന് ആരോപിച്ചു സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി.ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള 24 സെൻ്റ് ഭൂമിയിൽ നിന്നും രണ്ടര മീറ്റർ താഴ്ചയിൽ ലോഡ് കണക്കിന് മണ്ണ് അനധികൃതമായി കടത്തിയെന്നാണ് ആരോപണം.
ഭരണസമിതിയുടെ ഒത്താശയോടെ ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പ് നടത്തിയതെന്നാണ് ആരോപണം.

2005-മുതൽ പത്തു വരെ സി കെ രാജൻ്റെ നേതൃത്വത്തിലുള്ള  എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് കോട്ടൂരിൽ 24 സെൻ്റ് സ്ഥലം മൃഗസംരക്ഷണ മേഖലയിലെ ആവശ്യത്തിന് വേണ്ടി വിലക്കെടുത്തത്. ഇതിൽ നിന്നും നിലവിലെ ഭരണ സമിതി അങ്കണവാടി നിർമ്മിക്കാൻ 10 സെൻ്റ് ഭൂമി വിട്ടു നൽകുകയായിരുന്നു. തൊഴിലുറപ്പ്പദ്ധതിയിൽ പെടുത്തി കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.നിർദ്ദിഷ്ട അങ്കണവാടിക്ക് മണ്ണെടുക്കുക
യാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ 500 ഓളം ലോഡ് മണ്ണ് ഇതിനകം  കടത്തിയത്.  അനധികൃത മണ്ണ് കടത്തൽ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന വിശദീകരണമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നൽകുന്നത്.പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ അനധികൃത മണൽ കടത്തലിനെതിരെ സിപിഎം കടമ്പൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കെ ഗിരീശൻ, ഇ കെ അശോകൻ, കെ സതീഷ് ബാബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഇതിനിടെ കോട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ പഞ്ചായത്ത് ഭൂമിയിൽ നിന്ന് അനധികൃതമായി 200 ലോഡ് മണ്ണ് കടത്തിയതായി ഭൂമി പരിശോധനയിൽ വ്യക്തമായി ട്ടുണ്ടെന്നും, കുറ്റക്കാരെ കണ്ടെത്തി പഞ്ചായത്തിനുണ്ടായ നഷ്ടംനികത്താൻ ആവശ്യ മായ നടപടി സ്വീകരിക്കണമെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി എടക്കാട് പൊലീസിൽ പരാതി
നൽകിയിട്ടുണ്ട്.

facebook twitter