ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു

10:13 AM Jul 03, 2025 | Kavya Ramachandran

കണ്ണൂർ :ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനില്‍ നിര്യാതനായി. കണ്ണൂർ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദർശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.

15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ്‌ ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന. മകൻ: അദർവ്.