+

സി.എൻചിത്ര സൗന്ദര്യം ആസ്വദിക്കാൻ സ്കൂൾ വിദ്യാർത്ഥികളെത്തി

സി.എൻ . കരുണാകരന്റെ ചിത്രസൗന്ദര്യം ആസ്വദിച്ച് വിദ്യാർഥികൾ അവരിൽ മിക്കവാറും ആദ്യമായിട്ടായിരുന്നു ഒരു ആർട്ട് ഗാലറി കാണുന്നത്. ചുമരിൽ നിറയെ വർണ്ണചിത്രങ്ങൾ പ്രദർശിപ്പിച്ച ഗാലറി അവർക്കൊരു നവ്യാനുഭവമായി.കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിലെ സ്പോർട്സ് ഡിവിഷനിലെ വിദ്യാർത്ഥിനികളാണ് കലാധ്യാപകനായ ബാബുവിന്റെയും മറ്റ് അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കണ്ണൂരിലെ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയിൽ നടക്കുന്ന വിഖ്യാത ചിത്രകാരൻ സി.എൻ.


കണ്ണൂർ: സി.എൻ . കരുണാകരന്റെ ചിത്രസൗന്ദര്യം ആസ്വദിച്ച് വിദ്യാർഥികൾ അവരിൽ മിക്കവാറും ആദ്യമായിട്ടായിരുന്നു ഒരു ആർട്ട് ഗാലറി കാണുന്നത്. ചുമരിൽ നിറയെ വർണ്ണചിത്രങ്ങൾ പ്രദർശിപ്പിച്ച ഗാലറി അവർക്കൊരു നവ്യാനുഭവമായി.കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിലെ സ്പോർട്സ് ഡിവിഷനിലെ വിദ്യാർത്ഥിനികളാണ് കലാധ്യാപകനായ ബാബുവിന്റെയും മറ്റ് അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കണ്ണൂരിലെ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയിൽ നടക്കുന്ന വിഖ്യാത ചിത്രകാരൻ സി.എൻ. കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനമായ 'സ്ത്രൈണതയുടെ ദിവ്യസൗന്ദര്യം' കാണാനെത്തിയത്.ചിത്രകലാ പഠനവും ഗാലറി സന്ദർശനവുമൊക്കെ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും, കുട്ടികൾക്ക് ഗാലറി കാണാൻ അവസരമൊരുക്കിയത് വളരെ അഭിനന്ദനാർഹമാണെന്ന് അധ്യാപകർ പറഞ്ഞു.

ചിത്രങ്ങളിൽ അവയുടെ അർത്ഥം തിരഞ്ഞുപോകരുതെന്നും മറിച്ച് അവ തരുന്ന ദൃശ്യാനുഭവമാണ് മനസ്സിലുണ്ടാവേണ്ടതെന്നും വിദ്യാർത്ഥികളുമായി സംവദിച്ച എഴുത്തുകാരനും ചിത്രകലാ നിരൂപകനുമായ പി. സുധാകരൻ പറഞ്ഞു. പലപ്പോഴും ഒരു ചിത്രം കാണുമ്പോൾ അത് നമ്മളെ മറ്റ് പലതും ഓർമ്മിപ്പിക്കും. വായനയും കാഴ്ചയുമെല്ലാം അതിൽ കടന്നുവരികയും അത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂരിനടുത്ത ബ്രഹ്മകുളത്ത്  ജനിച്ചുവളർന്ന സി എൻ കരുണാകരൻ, മദ്രാസിലെ ഗവണ്മെന്റ് സ്കൂൾ  ഓഫ് ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സിൽ നിന്ന് ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയ മഹാരഥന്മാരുടെ കീഴിചിത്രകലയും ഡിസൈനിംഗും പഠിച്ച ശേഷമാണ് ചിത്രകലാ രംഗത്തേക്ക് കടക്കുന്നത്. കേരളത്തിന്റെ കേരളത്തിന്റെ മ്യൂറൽ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ശൈലിയിൽ പ്രകൃതിയും സ്ത്രീകളും ഭൂവിതാനങ്ങളും ഇഴചേർന്നുകിടക്കുന്ന ഈ ചിത്രങ്ങൾ തീർത്തും ശൈലീകൃതമാണെങ്കിലും ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യങ്ങളിൽ വേരൂന്നിയവയാണ് അവ. ഇത്തരം ചത്രങ്ങൾ കാണാനാവുന്നത് കുട്ടികളെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുകയും അവരിൽ കാഴ്ചയുടെ ഒരു പുതിയ സംസ്കാരം ഉടലെടുക്കുകയും ചെയ്യുമെന്ന് അധ്യാപകർ പറഞ്ഞു.

വരും നാളുകളിൽ കൂടുതൽ വിദ്യാർത്ഥികൾ ഇവിടെ ചിത്രപ്രദർശനം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗാലറി മാനേജിങ് പാർട്ണർ മഹേഷ് ഒറ്റച്ചാലിൽ പറഞ്ഞു.
ഇങ്ങനെ ചിത്രങ്ങളും ശില്പങ്ങളുമെല്ലാം നേരിൽ കണ്ടാസ്വദിയ്ക്കാൻ അവസരം കിട്ടുന്നത് ഏറെ സന്തോഷപ്രദവും കലാസ്വാദന ശേഷി മെച്ചപ്പെടുത്തുന്നതുമാണെന്ന് കുട്ടികൾ പറഞ്ഞു. ചിത്രങ്ങളെയും ചിത്രകലയെയും കുറിച്ചുള്ള തങ്ങളുടെ സംശയങ്ങൾ തീർത്ത് മധുരവും കഴിച്ചാണ് അവർ സ്കൂളിലേക്ക് മടങ്ങിയത്.
സി.എൻ. കരുണാകരന്റെ ചിത്ര പ്രദർശനം ജൂലൈ 12ന് സമാപിയ്ക്കും.

facebook twitter