കണ്ണൂർ : കണ്ണൂരിലെ പ്രശസ്ത ഫുട്ബോൾ താരം താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം ജയപ്രഭ ഹൗസിങ്ങ് കോളനിയിൽ സി എം ശിവരാജൻ (78) നിര്യാതനായി. ഭാര്യ: ആശ ശിവരാജൻ, മകൾ പരേതയായ സിറാ ശിവരാജൻ. പ്രശസ്ത ഫുട്ബോൾ താരമായിരുന്നു. ഗോവ സ്റ്റേറ്റ് ഫുട്ബോൾ ടീമിനു വേണ്ടി നിരവധി തവണ കളിച്ചിട്ടുണ്ട്. ഭക്തി സംവർദ്ധിനി യോഗം മുൻ ഡയറക്ടർ, കണ്ണൂർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ ബസ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട്, ലയൺസ് ക്ലബ് പ്രസിഡന്റ്, എസ് എൻ ട്രസ്റ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അച്ഛൻ പരേതനായ സി. എച്ച് കണ്ണൻ, അമ്മ പരേതയായ എം.പി സുലോചന. സഹോദരങ്ങൾ: കൃഷ്ണവേണി, ജയകൃഷ്ണൻ, കൃഷ്ണകുമാരി, സൂരജ്, പരേതരായ ജയരാജൻ, കൃഷ്ണൻ, ശ്രീലക്ഷ്മി, ഹരീഷ്ബാബു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Trending :