+

കരുണ്‍ നായര്‍ ശരാശരി താരം മാത്രമോ? ഒരു ട്രിപ്പിള്‍ സെഞ്ചുറി കൊണ്ട് എത്രനാള്‍ പിടിച്ചുനില്‍ക്കും? അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനാകുന്നില്ല, സെലക്ടര്‍മാരെ കുറ്റംപറയാന്‍ പറ്റുമോ?

ഇംഗ്ലണ്ടിനെതിരെ നടന്നുവരുന്ന ടെസ്റ്റ് പരമ്പരയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംഷയോടെ വീക്ഷിക്കുന്നതാണ് കരുണ്‍ നായരുടെ പ്രകടനം. രാജ്യത്തിനുവേണ്ടി ട്രിപ്പില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയുള്ള കരുണിന് കാത്തിരുന്ന് കിട്ടിയ അവസരമാണിത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നടന്നുവരുന്ന ടെസ്റ്റ് പരമ്പരയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംഷയോടെ വീക്ഷിക്കുന്നതാണ് കരുണ്‍ നായരുടെ പ്രകടനം. രാജ്യത്തിനുവേണ്ടി ട്രിപ്പില്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയുള്ള കരുണിന് കാത്തിരുന്ന് കിട്ടിയ അവസരമാണിത്. എന്നാല്‍, ആദ്യ ടെസ്റ്റിലും രണ്ടാം കളിയിലും കരുണ്‍ മങ്ങിയതോടെ ഇനിയുള്ള മത്സരങ്ങളിലെ സ്ഥാനം തുലാസിലായിരിക്കുകയാണ്.

മലയാളി വേരുകളുള്ള കരുണ്‍ നായര്‍ 2016-ല്‍ ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി (303) കൊണ്ടാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായത്. വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് കരുണ്‍. എന്നാല്‍, ഈ അസാധാരണ നേട്ടം ഉണ്ടായിട്ടും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരുണിന് സ്ഥിരമായ സ്ഥാനം നേടാനായിട്ടില്ല.

ഒരു ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും കൂടുതല്‍ അവസരം കിട്ടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, സെലക്ടര്‍മാരുടെ തീരുമാനങ്ങളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, കരുണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരത എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 394 റണ്‍സാണ് ആകെ നേടിയത്. ട്രിപ്പിള്‍ സെഞ്ചുറിയെന്ന നേട്ടത്തിന് പുറത്ത് മറ്റ് ഇന്നിംഗ്സുകളില്‍ താരത്തിന് സ്ഥിരത കാട്ടാനായില്ല. 2017-ന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടും അവസരം മുതലെടുത്തില്ലെന്നും വിമര്‍ശനം ഉയരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരത കാട്ടാന്‍ കഴിയാത്തത് കരുണിന്റെ പ്രധാന വെല്ലുവിളിയാണ്. ട്രിപ്പിള്‍ സെഞ്ചുറി ഒരു അസാധാരണ നേട്ടമാണെങ്കിലും, ടെസ്റ്റ് ടീമില്‍ സ്ഥിരമായ ഇടം നേടാന്‍ അത് മാത്രം പോരാ. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും കരുണിനെ തഴഞ്ഞതിന് സെലക്ടര്‍മാരെ കുറ്റംപറയാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ വാദം.

കരുണിന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ ഗംഭീരമാണ്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലും മറ്റു ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് കൗണ്ടിയിലും തിളങ്ങി. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരതകാട്ടാനാകുന്നില്ല. കരുണിന് ദൈര്‍ഘ്യമേറിയ ഇന്നിംഗ്സുകള്‍ കളിക്കാനും വലിയ സ്‌കോറുകള്‍ നേടാനും കഴിവുണ്ടെന്നതില്‍ തര്‍ക്കമില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികവ് അന്താരാഷ്ട്ര തലത്തില്‍ പകര്‍ത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. ഇത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്.

കരുണ്‍ നായരെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനം പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ടീമിന്റെ ആവശ്യങ്ങള്‍, ഫോര്‍മാറ്റിന്റെ പ്രത്യേകതകള്‍, മറ്റ് താരങ്ങളുടെ ഫോം എന്നിവ പരിഗണിക്കുമ്പോള്‍, അവര്‍ക്ക് കരുണിനെ ഒഴിവാക്കേണ്ടി വന്നിരിക്കാം. വൈകിയെങ്കിലും ടീമില്‍ തിരിച്ചെത്തിയ കരുണിന് മികച്ച അവസരമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. ശേഷിക്കുന്ന കളികളില്‍ അവസരം കിട്ടുകയും മികവുകാട്ടുകയും ചെയ്താല്‍ ദേശീയ ടീമില്‍ സ്ഥിരതനേടാം. 

facebook twitter