നന്തിക്കര സെന്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകൾ വൈഷ്ണ ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.
ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോവുകയായിരുന്നു പിക്കപ്പ്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നന്തിക്കര ഗവ. സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനിയാണ് മരിച്ച വൈഷ്ണ.