കണ്ണൂരിലെത്തിയ ഗവർണറെ കെ എസ് യുനേതാക്കൾ കരിങ്കൊടി കാണിച്ചു

10:18 AM Jul 06, 2025 | AVANI MV

കണ്ണൂർ : കണ്ണൂരിൽ എത്തിയ ഗവർണർ രാജേന്ദ്ര അലേകറെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. പയ്യാമ്പലം ഗസ്റ്റ് ഹൗസിന് മുൻപിലെ റോഡിൽ വെച്ചു .കെ എസ് യു സംസ്ഥാന ജനറൽ   സെക്രട്ടറി ഫർഹാൻ മുണ്ടേരി  ജില്ലാ പ്രസിഡന്റ് എം സി അതുൽ എന്നിവരാണ് ഗവർണരുടെ വാഹനവ്യൂഹത്തിന് നേരെ  കരിങ്കൊടി കാണിച്ചത്. 

റോഡരികിൽ കാത്തുനിന്ന നേതാക്കൾ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കൈയ്യിലുള്ളകറുത്ത തുണി ഉയർത്തി മുദ്രാവാക്യങ്ങൾ മുഴക്കി ചാടി വീഴുകയായിരുന്നു. ഗവർണർക്ക് എസ് കോർട്ടുണ്ടായിരുന്ന പൊലിസ് സംഘം വാഹനം നിർത്തി നേതാക്കളെ പുറകെ ഓടിപ്പിടികൂടി ഗവർണറുട വാഹനവ്യൂഹം കടത്തിവിട്ടു.യുണിവേഴ്സിറ്റികളുടെ കാവി വത്കരണത്തിനെതിരെ യായിരുന്നു പ്രതിഷേധം. തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നിർമ്മിച്ച പരമശിവൻ്റെവെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനാണ് ഗവർണർ കണ്ണൂരിലെത്തിയത്. അവിടേക്ക് പോകുമ്പോഴാണ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.