+

ചമതച്ചാൽ ടൗണിൽ അപകടം തുടർക്കഥയാവുന്നു; കാർ തലകീഴായി മറിഞ്ഞു,യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

മലയോര ഹൈവെയിൽ ചമത ച്ചാൽ ടൗണിന് സമീപം അപകടങ്ങൾ പതിവായി മാറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച കാറിടിച്ചു വഴി യാത്രക്കാരൻ മരണമടഞ്ഞിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

പയ്യാവൂർ: മലയോര ഹൈവെയിൽ ചമത ച്ചാൽ ടൗണിന് സമീപം അപകടങ്ങൾ പതിവായി മാറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച കാറിടിച്ചു വഴി യാത്രക്കാരൻ മരണമടഞ്ഞിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെയിൽ നാല് യാത്രക്കാർ ഇവിടെ വാഹനാപകടങ്ങളിൽ മരിച്ചിരുന്നു. ഇതിനു പുറമേ നിരവധി വാഹനാപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. മെക്കാഡം ടാറിങ് നടത്തി നവീകരിച്ച റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതും നിയന്ത്രണം വിടുന്നതും കാരണമാണ് വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണം ഇവിടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുന്നറിയിപ്പു ബോർഡുകളും ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന സിഗ്നലുകളും സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

facebook twitter