+

വിദ്യാർത്ഥികളുടെ ബസ്സ് ചാർജ്ജ് വർധിപ്പിക്കുക : കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ ഈ മാസം എട്ടിന് സർവ്വീസ് നിർത്തിവെച്ചു സമരം ചെയ്യുമെന്ന് ഉടമസ്ഥ സംഘം ഭാരവാഹികൾ

വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്  സ്വകാര്യ ബസ്സുകൾ സർവീസ്നിർത്തി വെക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോ. കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്  സ്വകാര്യ ബസ്സുകൾ സർവീസ്നിർത്തി വെക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോ. കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദീർഘ ദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ബസ്സ് ചാർജ്ജ് വർദ്ദിപ്പിക്കുക  ഇ ചെലാൻൻവഴി പൊലീസ് അനാവശ്യമായി പിഴ ഈടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, മോട്ടോർ വാഹന വകുപ്പിൽ ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ പരിഷ്കാരങ്ങൾ ഒഴിവാക്കുക, കെ എസ് ആർ ടി സിബസ്സി ൽ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന രീതിയിൽ സ്വകാര്യ ബസ്സുകളിലും സ്പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ്സുടമകൾ ഈ മാസം8 ന് സംസ്ഥാനവ്യാപകമായിഓട്ടം നിർത്തി പണിമുടക്കുന്നത്.

 പ്രശ്ന പരിഹാരമാകുന്നില്ലെങ്കിൽ ജൂലൈ 22 മുതൽഅനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കാനുമാണ് കഴിഞ്ഞ മാസം 26 ന് തൃശൂരിൽ ചർന്ന സംയുക്ത സമരസമിതിയുടെ  തീരുമാനമെന്ന് കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അറിയിച്ചു. കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർരാജ്കുമാർ കരുവാരത്ത്,കൺവീനർമാരായ കെ ഗംഗാധരൻ , കെ വിജയൻ ,പി കെ പവിത്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter