നഷ്ടപ്പെട്ടുവെന്ന് കരുതിയ 33മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരിച്ചു നൽകി കണ്ണൂർ സൈബർ പൊലിസ്

01:36 PM Jul 07, 2025 | AVANI MV


കണ്ണൂർ: കണ്ണൂർ സിറ്റി സൈബർ സെല്ലിൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതിന് ലഭിച്ച പരാതികളിൽ  കണ്ണൂർ സിറ്റി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ 33 മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരിച്ചു നൽകി. തിങ്കളാഴ്ച്ച രാവിലെ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിൽ  കമ്മീഷണർ നിഥിൻ രാജ് പിയഥാർത്ഥ അവകാശികൾക്ക്  കൈമാറി. ഫോൺ തിരിച്ചു കിട്ടിയ പലരുംനഷ്ടപ്പെട്ട തങ്ങളുടെഫോണുകൾനഷ്ടപ്പെടാനിടയായസാഹചര്യം വിശദീകരിച്ചു. 

പലർക്കും യാത്രക്കിടെയാണ് ഫോണുകൾകൈമോശം സംഭവിച്ചത്. ഒരു ബന്ധു വിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ ഫോൺ നഷ്ടപ്പെട്ട കാര്യമായിരുന്നു അഞ്ചരക്കണ്ടി പാളയത്തെ ഫൗസിയക്ക് പറയാനുണ്ടായിരുന്നത്. കല്യാണം കഴിഞ്ഞ് തിരിച്ചു വരവെ വീട്ടിലേക്ക് പോകാൻ സ്റ്റാന്റിൽ നിന്നും ഓട്ടോ റിക്ഷയിൽ കയറിയപ്പോൾ ചെറിയക്ഷീണം തോന്നി. വീട്ടിലെത്തിയപ്പോൾ കുട്ടികൾ തന്റെ ഫോൺ എവിടെയെന്ന് ചോദിച്ചപ്പോഴാണ് ഫോൺനഷ്ടപ്പെട്ട കാര്യം ഓർത്തത്. ഒട്ടും താമസിക്കാതെ ഓട്ടൊ സ്റ്റാന്റിലെത്തി വിവരം പറഞ്ഞുവെങ്കിലും അവിടെയുണ്ടായിരുന്നവർ അടുത്തുണ്ടായിരുന്ന സിസിടിവികേമറ നോക്കാൻ തയ്യാറായില്ല. 

തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മെയ് 22 ന് നഷ്ടപ്പെട്ട ഫോൺ ജൂൺ 20 ന് കണ്ടെത്തിയ വിവരം പൊലീസ് തന്നെയാണ് വിളിച്ചറിയിച്ചത്. തന്റെ ഫോൺ തിരികെ കിട്ടാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരോട് ഒരു പാട് നന്ദിയുണ്ടെന്ന് ഫൗസിയപറഞ്ഞു. അതുപോലെ തന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരത്തെ പി എസ് സി അംഗം എസ് ജയകുമാറിന്റെ നഷ്ടപ്പെടഫോൺ തിരികെ കിട്ടി.

പന്ന്യന്നൂരിലെ എൻ പി രാജനും ഈ കാര്യത്തിൽ തൻ്റെസന്തോഷം പങ്ക് വെച്ചു. കണ്ണൂരിൽ നിന്നും മടങ്ങവെ ജൂൺനാലിനായിരുന്നു ഫോൺ കളഞ്ഞ് പോയത്. ഇത്തരത്തിൽ വിവിധഅനുഭവങ്ങളാണ് തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഫോൺ തിരിച്ചു വാങ്ങാനെത്തിയ ഒരോ ആൾക്കും പറയാനുണ്ടായിരുന്നത്.സൈബർ എ എസ് ഐ എം ശ്രീജിത്, സി പി ഒ ധജിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നാളുകൾ നീണ്ട ഇടപെടലിലൂടെയാണ് നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞതെന്ന് കമ്മീഷണർ പറഞ്ഞു. നമ്മൾ പലരും വിലപ്പെട്ട രേഖകളുടെ വിവരങ്ങൾ ഫോണിൽ സെറ്റ് ചെയ്തിട്ടുണ്ടാവും. ബേങ്കിന്റെ വിവരങ്ങൾ, മറ്റ് ധനകാര്യ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഒക്കെ. ഇതെല്ലാം നഷ്ടപ്പെട്ട ഫോണുകൾ കിട്ടുന്നവർ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണ്. അത് കൊണ്ട് അത്തരം പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സെറ്റ് ചെയ്യാതിക്കാൻ ശ്രദ്ധിക്കണമെന്നും, ഫോണുകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കാനുനും കണ്ടെത്താനുമായി പൊലീസിൽ പരാതി നൽകണമെന്നും സിറ്റി പോലീസ് കമ്മീഷണർ നിഥിൻ രാജ് വ്യക്തമാക്കി.