ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

03:45 PM Jul 07, 2025 | AVANI MV

കണ്ണൂർ : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണു താലയോലപറമ്പ് സ്വദേശിനി ബിന്ദു മരിച്ചതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാ വശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. 

- ഹോൾഡ്- കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണ ജോർജ് രാജിവെക്കുക, കണ്ണൂർ ജില്ലാ ആശുപത്രിയിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ പുനർ നിർമ്മിക്കുക, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവൻ്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന മാർച്ച് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

വൻകിട സ്വകാര്യ ആശുപത്രികൾ  കേരള സർക്കാരിൻ്റെ  ഒത്താശയോടെ കേരളത്തിലേക്ക് ചെക്കേറുകയാണെന്നും അവർക്ക് വേണ്ടി സർക്കാർ ആശുപത്രികളെ സർക്കാർ അവഗണിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു ബൈറ്റ് - ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി രഘുനാഥ്, എ പി ഗംഗാധരൻ, അജികുമാർ കരിയിൽ  തുടങ്ങിയവർ സംസാരിച്ചു.