തളിപ്പറമ്പിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു

10:28 PM Jul 07, 2025 | Desk Kerala

തളിപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്
റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

പി.സി.നസീര്‍, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് ഒൻപതു പേരും ഉള്‍പ്പെടെയാണ് കേസ്.
അഞ്ചിന് രാവിലെ 10.30 വ് തളിപ്പറമ്പ് ദേശീയപാതയില്‍ മന്ത്രി വീണാ ജോര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് വാഹഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്'