+

തമിഴ്‍നാട്ടിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് അപകടം : നാല് കുട്ടികൾക്ക് ദാരുണാന്ത്യം

തമിഴ്‍നാട്ടിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് അപകടം : നാല് കുട്ടികൾക്ക് ദാരുണാന്ത്യം

കടലൂർ: തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

facebook twitter