തേജസ്വിനിപ്പുഴ ഇടവരമ്പിൽ കാട്ടാനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞു

11:22 PM Jul 08, 2025 | Desk Kerala

ചെറുപുഴ :  തേജസ്വിനിപ്പുഴയിൽ ഇടവരമ്പിൽ  കാട്ടാനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞു. നാല് ദിവസം മുൻപ് തേജസ്വിനിപ്പുഴയിലൂടെ കാട്ടാനക്കുട്ടിയുടെ ജഢം ഒഴുകിപ്പോകുന്നത് നാട്ടുകാർ നിലയിൽ കണ്ടിരുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട്  മീന്തുള്ളി നടപ്പാലത്തിനു സമീപത്തു വച്ചാണ് കാട്ടാനക്കുട്ടിയുടെ ജഢം ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.  ഇന്ന് വൈകിട്ടോടെയാണ്  തേജസ്വിനിപ്പുഴ ഇടവരമ്പിൽ  ആനയുടെ ജഡം  കാരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ആറളത്തുനിന്നും വരുന്ന ഫോറെസ്റ് വെറ്റിനറി സർജൻ  എത്തിയതിനു ശേഷം പോസ്റ്റ് മോർട്ടം നടപടികൾ നടത്തി ആനയുടെ ജഡം മറവു ചെയ്യും. 

ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ,  ബി  എഫ്  ഒ മാരായ ജിജേഷ്, മനോജ് വർഗീസ് , ഷാഫി നികേഷ് ഫോറസ്റ്റർ രഞ്ജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിൽ കർണാടക വനത്തിനുള്ളിൽ കനത്ത മഴയാണ് പെയ്തത്. കർണാടക വനത്തിനുള്ളിൽ വച്ചു കാട്ടാനക്കുട്ടി അബദ്ധത്തിൽ ഒഴുക്കിൽപെട്ടതാണെനാണു നിഗമനം. സംഭവത്തെ കുറിച്ച് കർണാടക വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.